ഖത്തർ പ്രധാനമന്ത്രി ബഹ്‌റൈൻ സന്ദർശനം നടത്തി

മനാമ:ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു.ബഹ്‌റൈനിലെ ജനതയ്ക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു.ബഹ്‌റൈൻ-ഖത്തർ ബന്ധങ്ങളെക്കുറിച്ചും അവ എല്ലാ മേഖലകളിലും വികസിപ്പിക്കാനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ ഖത്തർ ജനതയ്ക്ക് കൂടുതൽ അഭിവൃദ്ധിയ്ക്കും വികസനത്തിനും ആശംസകൾ നേരുകയും ചെയ്‌തു.