ബഹ്‌റൈനിൽ കനത്ത മഴ . റോഡുകളിൽ വെള്ളം കയറി .വിദ്യാഭ്യാസ സ്ഥാപങ്ങൾക്കു അവധി പ്രഖ്യാപിച്ചു

മനാമ : ബഹ്‌റാനിലും കനത്ത മഴ . ഇന്നലെ തുടങ്ങിയ മഴയിൽ മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ ജനം ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി . കടലിൽ മത്സ്യബന്ധനത്തിനും നീന്തലിനും വിലക്കേർപ്പെടുത്തിയതായി കോസ്റ്റ്​ഗാർഡ്​ അധികൃതർ വ്യക്​തമാക്കി. നിലവിലെ കാലാവസ്ഥ പരിഗണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.കഴിഞ്ഞദിവസം രാത്രിയിൽ ഇടിമിന്നലോടെ പെയ്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. റോഡുകളിൽ എല്ലാം വെള്ളം കയറി. നിർത്തിയിട്ടിരുന്ന വാഹനങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ടു , മഴ വാഹന ഗതാഗത്തെ തടസ്സപ്പെടുത്തി. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.വാഹനത്തിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും , ട്രാഫിക് പൊലീസിന്റെ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.കനത്ത മഴ കാരണം രാജ്യത്തെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ചില റോഡുകളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു . സഹായങ്ങൾക്ക്​ 999 എന്ന നമ്പരിൽ ബന്ധപ്പെടാംമെന്നും അധികൃതർ നിർദേശം നൽകി .