ബഹ്റൈൻ : ഏറ്റവും കൂടുതൽ സ്വദേശികളെ നിയമിച്ചതിന് ലുലു ഹൈപ്പർ മാർക്കറ്റിനെ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ ആദരം നൽകി . എല്ലാ തസ്തികകളിലേക്കും സ്വദേശികളെ റിക്രൂട്ട് ചെയ്തത് പരിഗണിച്ച് എച്ച്.ആർ മാനേജർ ശൈഖ നാസർ, മികച്ച സേവനത്തിനും ഉപഭോക്താക്കളോടുള്ള പരിഗണനക്കും കസ്റ്റമർ സർവിസ് ജീവനക്കാരൻ ആർ. ഇബ്രാഹിം എന്നിവർക്ക് പുരസ്കാരവും നൽകി.വരും നാളുകളിലെ പ്രവർത്തനത്തിന് പുരസ്കാരം പ്രചോദനം നൽകുമെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. സ്വദേശി ജീവനക്കാരുടെ മികച്ച പങ്കാളിത്തം ഗ്രൂപ്പിന്റെ ബഹ്റൈനിലെ വിജയത്തിൽ നിർണായക ഘടകമാണെന്നും ജുസെർ രൂപവാല പറഞ്ഞു.