പ്രവാസി ഭാരതീയ സമ്മാൻ. പ്രഖ്യാപിച്ചു. ജി സി സി യിൽ ഒരു അവാർഡ് മാത്രം

ബഹ്‌റൈൻ : വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ പ്രഖ്യാപിച്ചു .ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരാൾ മാത്രമാണ് അവാർഡിന് അർഹനായത് . യു എ യിൽ നിന്നുള്ള സംരംഭകൻ സിദ്ധാർഥ ബാലചന്ദ്രൻ . ബഹ്‌റൈനിൽ നിന്ന് വ്യക്തികളും സംഘടനകളും അടക്കം 14 ഓളം അപേക്ഷകളാണ് അവാർഡിന് വേണ്ടി നൽകിയത് .പ്രവാസി ഭാരതീയ ദിവസ് (PBD) കൺവെൻഷന്റെ 17-ാമത് എഡിഷൻ 2023 ജനുവരി 8 മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കും. ഇന്ത്യൻ ഉപരാഷ്ട്രപതി ചെയർമാനും വിദേശകാര്യ മന്ത്രി വൈസ് ചെയർമാനുമുള്ള ജൂറി കം അവാർഡ് കമ്മിറ്റിയും ജീവിതത്തിന്റെ വിവിധ തുറകളിലുള്ള മറ്റ് വിശിഷ്ട അംഗങ്ങളുംചേർന്നതാണ്കമ്മിറ്റി . അവാർഡ് ജേതാക്കളെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു എന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.. വിവിധ മേഖലകളിൽ നമ്മുടെ പ്രവാസികൾ കൈവരിച്ച മികവിനെയാണ് അവാർഡ് ജേതാക്കൾ പ്രതിനിധീകരിക്കുന്നത്. ഇത്തവണ ജി സി സി യിൽ ഏക അവാർഡ് ലഭിക്കുന്ന വ്യക്തിയും സിദ്ധാർഥ ബാലചന്ദ്രൻ ആണ് .