ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി നാട്ടിൽ വെച്ച് മരണപ്പെട്ടു

മസ്കത്ത്: സീബ് ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കൊല്ലം സ്വദേശി സജീവ് കുമാറിന്റെ മകൾ ബാലഭദ്ര (ചക്കി,15) നാട്ടിൽ വെച്ച് ഇന്നലെ മരണപ്പെട്ടു. ബാലബദ്രയുടെ ചികിത്സക്കായി കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിൽ പോയത്.മാതാവ്: തിരുവനന്തപുരം മലയടി ഇടമല ശ്രീവിലാസത്തിൽ പരേതനായ ശ്രീ സുകുമാരന്റെ മക്കൾ ശാലിനി.സഹോദരി: കൃഷ്ണവേണി സംസ്കാരം ഇന്ന് തിരുവനന്തപുരം മലയടി ഇടമലയിൽ കുടുംബവീട്ടിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു