ഐ സി ആർ എഫ് ഇന്ത്യൻ ക്ലബ് : ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല

gpdesk.bh@gmail.com

ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ച് 2024 ഫെബ്രുവരി 9 വെള്ളിയാഴ്ച ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു.ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ലൈഫ്(Listen, Involve, Foster, Engage) എന്ന ബാനറിന് കീഴിലുള്ള പരിശീലനം, ആത്മഹത്യാ സാധ്യതയുള്ളവരെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് പങ്കെടുക്കുന്നവരെ പരിശീലിപ്പിക്കുന്നഐ സി ആർ എഫ്ൻ്റെ ഒരു സംരംഭമാണ്. ഈ പരിശീലനം സന്നദ്ധപ്രവർത്തകരെ ആവശ്യമായ ഇടപെടൽ വൈദഗ്ധ്യം നൽകുകയും ലഭ്യമായ സഹായത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുന്നു.അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ഫെബ പെർസി പോൾ, ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഡോ.ആനന്ദ് നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ മോഡറേറ്റർ ആയിരുന്നു. വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി അധ്യാപകരും വിവിധ അസോസിയേഷനുകളുടെ എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ നൂറിലധികം പേർ പരിശീലന സെഷനിൽ പങ്കെടുത്തു.ആത്മഹത്യാ പ്രതിരോധം എങ്ങനെ കൈകാര്യം ചെയ്യാമെന്നും മാനസികാരോഗ്യ പിന്തുണ നൽകാമെന്നും വ്യക്തികൾക്ക് പരിശീലനം നൽകുന്നതാണ് പരുപാടി.