യുഎഇ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഒരുക്കങ്ങൾ പൂർത്തിയാകുന്നു

അബുദാബി: യുഎഇയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന ‘അഹ്‍ലൻ മോദി’ പരിപാടിക്കായി ഒരുക്കങ്ങൾ പൂർത്തിയാകുന്നു . ആനി ദിവസം നടക്കുന്ന സ്വീകരണ പരുപാടിയിൽ എഴുന്നൂറിലധികം കലാകാരൻമാർ പങ്കെടുക്കും . ഫെബ്രുവരി 13ന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ യുഎഇയിൽ അഭിസംബോധന ചെയ്യുക. ജിസിസിയിലെത്തന്നെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നാക്കി പ്രധാനമന്ത്രി എത്തുന്ന പരിപാടിയെ മാറ്റാനാണ് ഒരുക്കങ്ങൾ നടക്കുന്നത്.ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ സമീപകാലത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ വ്യാപാര – ബാങ്കിങ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങൾ ചടങ്ങിൽ നടക്കുമെന്നാണ് കരുതുന്നത്.പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്ട്രേഷൻ നിലവിൽ 65,000 കടന്നു. യുഎഇയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്ട്രേഷൻ ഉൾപ്പടെ ഒരുക്കങ്ങൾ നടക്കുന്നത്.