ഇന്ത്യൻ മീഡിയ ഫോറം ഇഫ്ത്താർ സംഘടിപ്പിച്ചു.

മസ്കത്ത് : ഒമാനിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മ, അംഗങ്ങൾക്കായി ഇഫ്ത്താർ സംഘടിപ്പിച്ചു. അൽ ഖുവൈറിൽ പുതുതായി ആരംഭിച്ച ഇമ്പിരിയൽ കിച്ചൻ റെസ്റ്റോറന്റിൽ ക്ഷണിക്കപ്പെട്ട അതിഥികളും, ഇന്ത്യൻ മാധ്യമ പ്രവർത്തകരും ഒത്തു ചേർന്നു. റമദാൻ സന്ദേശങ്ങൾ പങ്കിടുകയും , സ്നേഹ സമ്മാനങ്ങൾ കൈമാറിയുമാണ് അംഗങ്ങൾ പിരിഞ്ഞത് . ചടങ്ങിൽ ലുലു എക്സ്ചേഞ്ച് സ്റ്റാഫ് പ്രതിനിധികളായ അബ്ദുൽ നാസിർ , സജീവ് സി.വി , ഇമ്പിരിയൽ കിച്ചൻ റെസ്റ്റോറന്റ മാനേജ്‌മെന്റ് ഭാരവാഹികളായ ലിനു ശ്രീനിവാസ് , അനസ് താഹ എന്നിവർ പങ്കെടുത്തു.