കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മോസ്‌കുകള്‍ക്ക് മുന്നില്‍ തടിച്ച് കൂടുന്ന വഴിയോര കച്ചവടക്കാരെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പൗരന്മാര്‍ക്കിടയിലും കുവൈത്തിലെ താമസക്കാര്‍ക്കിടയിലും ഇതിനെതിരെ ശക്തമായ പ്രതികരണമാണുള്ളത്. ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റും സുരക്ഷിതമല്ലാതെയാണ് ഇവിടെ വില്‍പ്പന നടക്കുന്നത്. ഇതിന് പുറമെ ഉപയോഗിച്ച വസ്ത്രങ്ങളും ഇവിടെ വില്‍പ്പന നടക്കുന്നുണ്ടെന്നാണ് അഭിപ്രായം. ഇത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.കുവൈത്ത് മുന്‍സിപ്പിലാറ്റി ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പൊതുജനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. അവ്ഖാഫ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി കാമ്പയിനിംഗ് നടത്തുന്നത് വഴി ഈ പ്രവണത അവസാനിപ്പിക്കാനാകും. കര്‍ശന നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ തെരുവു കച്ചവടക്കാരെ നിയന്ത്രിക്കാനാകൂ എന്നും പൊതുജനങ്ങള്‍ കുവൈത്ത് മുന്‍സിപ്പാലിറ്റിയോട് ആവശ്യപ്പെടുന്നുണ്ട്.വരുമാനം കുറഞ്ഞവര്‍ പലപ്പോഴും ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. മോശം ഭക്ഷണവും ഇവര്‍ ഇവിടെ നിന്നും കഴിക്കുന്നുണ്ട്.