കുവൈറ്റിൽ 14,600 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസെൻസ് റദ്ദ് ചെയ്തു

By : JT

കുവൈറ്റ് : 14,600 പ്രവാസികളുടെ   ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി  കുവൈറ്റ്  നറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ്  അറിയിച്ചു   . ഡ്രൈവിങ് ലൈസൻസിന് അർഹത ഇല്ലാത്ത തസ്തികളിലേക്ക് ജോലി മാറിയവർക്കാണ് ലൈസൻസ് നഷ്ടമായത് .  നിലവിൽ കുവൈറ്റിൽ 15 ലക്ഷത്തി എഴുപത്തി അയ്യായിരം   ഡ്രൈവിംഗ് ലൈസൻസ് ഉടമകളുണ്ട്. ഇതിൽ 6,70,000 പേർ സ്വദേശികളും  8,50,000 പ്രവാസികളും 30,000 ബിദുനികളും  25,000 ഗൾഫ് പൗരന്മാരുമാണ്. 300,000   വാഹനങ്ങൾ  ആണ്  ട്രാഫിക് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് .