സ്വാതന്ത്ര്യദിനാഘോഷം – ബഹ്റൈൻ മലയാളി ബിസിനസ് ഫോറം – കുട്ടികൾക്കായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

മനാമ : ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 75 മത് സ്വാതന്ത്ര്യദിനാഘോഷം കുരുന്നുകളുമായി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു . ദേശീയ ഗാനത്തോടെ തുടക്കം കുറിച്ച ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം BMBF ജനറൽ സെക്രട്ടറി ബഷീർ അമ്പലായി വായിച്ചു . ചടങ്ങിൽ കുട്ടികൾക്ക് മധുരവിതരണം നടത്തി.തുടർന്ന് കുട്ടികളുടെ വിവിധ ദേശഭക്തിഗാനങ്ങളും കലാപരിപാടികളും അരങ്ങേറി .BMBF ആസ്ഥാന മന്ദിരത്തിൽ നടന്ന പരുപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു