ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ഇന്ത്യാ ഫെസ്റ്റ്

ദുബായ്‌ : ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും കലകളുടെയും വര്‍ണ്ണോത്സവമായി മാറിയ ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ഇന്ത്യാ ഫെസ്റ്റ് ഫുജൈറയെ ഉത്സവലഹരിയിലാക്കി. അല്‍ ഫസീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റില്‍ ആയിരങ്ങള്‍ പങ്കെടുത്തു.പ്രസിഡണ്ട് നസീറുദ്ധീന്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി പ്രതീപ് കെ സ്വാഗതം പറഞ്ഞു.ഇന്ത്യന്‍ കലകളുടെയും സംസ്‌കാരങ്ങളുടെയും മഴവില്ലഴകില്‍ ഇന്ത്യന്‍ ഫെസ്റ്റ് ഉത്സവലഹരിയിലായി ഫുജൈറ . ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും കലകളുടെയും വര്‍ണ്ണോത്സവമായി മാറിയ ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ഇന്ത്യാ ഫെസ്റ്റ് ഫുജൈറയെ ഉത്സവലഹരിയിലാക്കി. അല്‍ ഫസീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റില്‍ ആയിരങ്ങള്‍ പങ്കെടുത്തു.പ്രസിഡണ്ട് നസീറുദ്ധീന്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി പ്രതീപ് കെ സ്വാഗതം പറഞ്ഞു.ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലായി ചുമതലയേറ്റെടുത്ത സതീഷ് കുമാര്‍ ശിവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഇന്ത്യന്‍ പൈതൃകങ്ങളെയും സംസ്‌കാരത്തെയും ചേര്‍ത്തു പിടിക്കുന്ന ഇത്തരം സംഗമങ്ങള്‍ പ്രചോദനവും ആവേശവുമാണെന്ന് സതീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യക്കാരന്‍ ഏതു രാജ്യത്തു പോയാലും ഇന്ത്യയുടെ അഭിമാന പൈതൃകങ്ങളെ ചേര്‍ത്തു പിടിക്കുന്നവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ ജനങ്ങളുമായി തനിക്ക് സവിശേഷമായ ഹൃദയ ബന്ധമുണ്ടെന്നും അതിന് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് ഫുജൈറ ഭരണാധികാരിയുടെ ഉപദേഷ്ടാവും ക്ലബ്ബിന്റെ ചീഫ് പാട്രനുമായ അബ്ദുല്‍ ഗഫൂര്‍ ബെഹ്‌റൂസിയന്‍ പറഞ്ഞു.ഫൂജൈറയുടെ നന്മയും തന്മയത്വവും ഇവിടുത്തെ ആളുകളിലും പ്രകടമാണെന്ന് ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഉപദേഷ്ടാവ് പുത്തൂര്‍ ഡോ. റഹ്‌മാന്‍ പറഞ്ഞു. ഫുജൈറയുടെ തീര പ്രദേശങ്ങളില്‍ എഴുപതിനായിരത്തിലധികം ഇന്ത്യക്കാര്‍ അധിവസിക്കുന്നു. ഈ സുന്ദരമായ നാടിനും ഇവിടുത്തെ ജനങ്ങള്‍ക്കും ഹൃദയത്തില്‍ സ്ഥാനം നല്‍കിയവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. ദുബൈ, അബുദാബി പോലെയുള്ള മഹാനഗരങ്ങളില്‍ നിന്നും ഫുജൈറ അകലെയാണങ്കിലും ഈ നാടിന് ഗ്രാമീണതയുടെതായ എല്ലാ സൗന്ദര്യവും നന്മകളും ഇപ്പോഴും സൂക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫേസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.വി അന്‍വര്‍ നഹ സംബന്ധിച്ചു.ഇന്ത്യന്‍ സാംസ്‌കാരിങ്ങളുടെയും കലകളുടെയും രുചക്കൂട്ടുകളുടെയും വൈവിധ്യവും സൗന്ദര്യവും അടയാളപ്പെടുത്തിയ ഇന്ത്യ ഫെസ്റ്റ് ഫുജൈറയിലെ ഇന്ത്യന്‍ സമൂഹത്തിന് ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ സമ്മാനിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബിനു സമീപത്തെ ഫസീല്‍ പാര്‍ക്കിനെ ആളുകൊണ്ടുംം ആരവം കൊണ്ടും അക്ഷരാര്‍ഥത്തില്‍ ഒരു ഉത്സവ നഗരിയാക്കി മാറ്റിയിരുന്നു.കലയും സംസ്‌കാരവും സംഗീതവും മറ്റു പ്രദര്‍ശന പരിപാടികളും ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഘോഷരാവാക്കി മാറ്റിയിരുന്നു. കൊതിയൂറുന്ന വിവിധ നാടന്‍, ഇന്ത്യന്‍ തനതു ഭക്ഷ്യ വിഭവങ്ങളെ ജനങ്ങളെ ആകര്‍ഷിപ്പിച്ചു.ഇന്ത്യാ സമൂഹത്തിന്റെ വൈവിധ്യത്തിന്റെ സൗന്ദര്യവും നാനാത്വത്തിലെ ഏകത്വവും അടയാളപ്പെടുത്തിയ മഹോത്സവം അവിസ്മരണീയമൊരു സാംസ്‌കാരിക വിരുന്നാക്കി മാറ്റാന്‍ സാധിച്ചതിന്റെ നിര്‍വൃതിയിലായിരുന്നു ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഭാരവാഹികള്‍.ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളായിരുന്നു ഇന്ത്യാ ഫെസ്റ്റിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഫുജൈറയിലെ ആറോളം ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള നൂറോളം ഓളം വിദ്യാര്‍ഥികളാണ് മനോഹരങ്ങളായ കലാപരിപാടികളിലൂടെ സദസ്സിന്റെ മനം കവര്‍ന്നത്.