ഇടുക്കി:വാഗമണ്‍ കോലാഹലമേട്ടിലെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിന്റെ നീളം 40 മീറ്ററാണ. ഡിടിപിസി നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിര്‍മിച്ച ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സും ചേര്‍ന്നാണ് ചില്ലുപാലം നിര്‍മിച്ചത്. 120 അടി നീളമുള്ള പാലത്തിന് മൂന്നുകോടി രൂപയാണ് ചെലവ്. ജര്‍മനിയില്‍ നിന്നാണ് നിര്‍മാണത്തിനാവശ്യമായ ഗ്ലാസ് എത്തിച്ചത്.ഒരേ സമയം 15 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെ നില്ക്കാന് അനുവദിക്കും. പ്രായഭേദമന്യേ 500 രൂപയാണ് ഫീസ്. തിരക്ക് നിയന്ത്രിക്കുന്നതിന് നിയന്ത്രണമുണ്ടാകും. ആകാശ ഊഞ്ഞാല്, സ്കൈ സൈക്ലിങ്, സ്കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍, ജൈന്റ് സ്വിങ്, സിപ് ലൈന്‍ തുടങ്ങിയവയും പാര്‍ക്കില്‍ ഉണ്ടാകും.