ബഹ്റൈൻ : അമേസിങ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ക്വിസ് കോമ്പിറ്റിഷൻ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിൻ്റെ നേതൃത്വത്തിൽ നാളെ ( 26ന്) വൈകീട്ട് 5 മുതൽ രാത്രി 10വരെ സൽമാബാദിലെ ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിൽ (പഴയ ഗൾഫ് എയർ ക്ലബ്) നടക്കുമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ബഹ്റിനിലെ എല്ലാ സ്വകാര്യ സ്കൂളുകളിലെയും 5 മുതൽ 12വരെ ക്ലാസുകളിലെ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം . രണ്ട് കുട്ടികൾ വീതം അടങ്ങുന്നതാണ് ഒരു ടീം. ഏത് വിദ്യാർഥികൾക്കും ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണെന്ന് സംഘടകർ അറിയിച്ചു . എട്ടോളം പുസ്തകങ്ങളുടെ രചയിതാവും , അശ്വമേധം എന്ന വിപരീത സമസ്യ മുതൽ വിവിധ ഭാരതീയ ഭാഷകളിലും ശ്രീലങ്കയിലും അടക്കം അയ്യായിരത്തിൽ പരം വൈജ്ഞാനിക പരിപാടികൾ അവതരിപ്പിച്ച ജി.എസ്. പ്രദീപ് നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട് . കേരള സർക്കാറിന്റെ വിവിധ ഉദ്ദേശ്യ സാംസ്കാരിക കേന്ദ്രം വൈസ് ചെയർമാനും ബാല കേരളം സർക്കാർ പദ്ധതിയുടെ കൺവീനറുമാണ് .പരുപാടിക്കുള്ള രജിസ്ട്രേഷൻ തുടരുകയാണെന്നും സ്പോട്ട് രജിസ്ട്രേഷന് അവസരമുണ്ടെന്നും , കൂടുതൽ വിവരങ്ങൾക്ക് 33533547, 33599050, 39662495 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും സംഘാടകർ പറഞ്ഞു
ഇന്റർ സ്കൂൾ ക്വിസ് കോമ്പിറ്റിഷൻ നാളെ നടക്കും : ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നേതൃത്വം നൽകും
gpdesk.bh@gmail.com