ഡബ്ലിൻ : അയർലണ്ടിൽ ആശുപത്രികളിൽ ചികിത്സ കാത്തുകഴിയുന്ന രോഗികളുടെ എണ്ണം റെക്കോർഡിൽ എത്തി,നിലവിൽ 530000 പേരാണ് ഇൻപേഷ്യന്റ് ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ചിത്സക്ക് വേണ്ടി കാത്തിരിക്കുന്നത്.ഈ പ്രശനം പരിഹരിക്കാൻ വർഷത്തിൽ 50 മില്യൺ യൂറോ മുടക്കുമെന്ന് സർക്കാർ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല , ആരോഗ്യമേഖലയിൽ സേവനം ചെയ്യാൻ നിരവധി പേരുടെ ആവശ്യം ഉണ്ടന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ.