കില്‍ഡയർ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം 2016 ; ഒക്ടോബര്‍ 1 ന്

kia-onamകില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷം ‘കിയ പൊന്നോണം 2016′ ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒക്ടോബര്‍ബര്‍ 1 ശനിയാഴ്ച കില്‍ഡയര്‍ ടൗണിലെ CMWS ഹാളില്‍ രാവിലെ 10 ന് ആഘോഷങ്ങള്‍ക്ക് തിരി തെളിയും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, വടംവലി മത്സരം, ഗാനമേള, ഓണസദ്യ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടത്തപ്പെടും.
മുന്‍ നിശ്ചയ പ്രകാരം സെപ്തംബര്‍ 24 ശനിയാഴ്ച നടത്താനിരുന്ന ഓണാഘോഷം ചില സാങ്കേതിക കാരണങ്ങളാലാണ് ഒക്ടോബര്‍ 1 ലേയ്ക്ക് മാറ്റിയതെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിബി 0872798734
ഹാരിഷ് 0871408560