സൗദിയില്‍ 18 ഐഎസ് ഭീകരര്‍ അറസ്റ്റില്‍

roguesറിയാദ് ∙ പിടികിട്ടാപ്പുള്ളികളെ ഒളിപ്പിക്കുകയും ബോംബ് നിർമാണമടക്കമുള്ള കുറ്റകൃത്യങ്ങളിലേർപ്പെടുകയും ചെയ്ത 18 ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 15 സ്വദേശികൾ, രണ്ടു യെമൻ പൗരന്മാർ, ഒരു സുഡാൻ സ്വദേശി എന്നിവരാണു പിടിയിലായത്. തലസ്ഥാനമായ റിയാദിലും രാജ്യത്തിന്റെ കിഴക്ക്, വടക്ക് മേഖലകളിലുള്ള നഗരങ്ങളിലും ഐഎസിന്റെ നാലു സംഘങ്ങളായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. നൂതന ആയുധങ്ങൾ, പണം തുടങ്ങിയവ പിടിച്ചെടുത്തതായും മന്ത്രാലയം വ്യക്തമാക്കി.