മസ്കറ്റ് : തിരിച്ചറിവിന്റെയും ധാര്‍മ്മികതയുടെയും വിദ്യാഭ്യാസം ,എന്ന ലക്ഷ്യത്തോടെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച മദ്രസ്സയിൽ അഡ്മിഷന് ആരംഭിച്ചു. റൂവി ഖാബൂസ് മസ്ജിദിന് സമീപമുള്ള അല്‍അമാന ഇസ്ലാമിക് മദ്രസ്സയിലെ കെ.ജി. മുതല്‍ അഞ്ചാം ക്ലാസ് വരെ ആണ് ക്ലാസുകൾ.ഖുര്‍ആന്‍ തജ്വീദോടു കൂടിയുള്ള പഠനവും, മന:പാഠമാക്കലും, അഖീദ, അഖ്ലാഖ്, ഫിഖ്ഹ്, ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രത്യേകം തയ്യാറാക്കിയ പാഠപുസ്തകങ്ങളും പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ഏറെ സഹായകമാവുന്നുണ്ടെന്ന് മദ്രസ അഡ്മിന് ഹുസൈന് കായംകുളം പറഞ്ഞു. മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് അദ്ധ്യാപികമാരുടെയും സേവനം ഉണ്ടായിരിക്കും. ആഗസ്റ്റ് 13 ശനിയാഴ്ച്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതാണ്. ഇതുസംബന്ധിച്ച മീറ്റിംഗിൽ അബ്ദുല്‍ ഖാദര്‍ കാസര്‍ക്കോട്, മുനീര്‍ എടവണ്ണ, ഷെമീര്‍ ചെന്ത്രാപ്പിന്നി തുടങ്ങിയവര്‍ പങ്കെടുത്തു കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. 91462341