
ബഹ്റൈൻ: ലാൽ കെയേഴ്സ് ബഹ്റൈന്റെ നേതൃത്വത്തിൽ ഒക്ടോബർ 15ന് സംഘടിപ്പിക്കുന്ന ‘ജയിലർ 2’ സിനിമയുടെ ഫാൻസ് ഷോയുടെ ടിക്കറ്റ് പ്രശസ്ത ചലച്ചിത്ര നിർമാതാവ് ഗോകുലം ഗോപാലന് കൈമാറി. ലാൽ കെയേഴ്സ് ഭാരവാഹികൾ നേരിട്ടെത്തിയാണ് ടിക്കറ്റ് കൈമാറിയത്.രജനികാന്ത് ആരാധകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്ന ചിത്രത്തിന്റെ ഫാൻസ് ഷോ ആവേശകരമാക്കാനുള്ള ഒരുക്കങ്ങളിലാണ് ലാൽ കെയേഴ്സ് ബഹ്റൈൻ. സിനിമയോടുള്ള ആരാധകരുടെ സ്നേഹവും കൂട്ടായ്മയും ആഘോഷമാക്കുന്നതിനൊപ്പം ബഹ്റൈനിലെ ചലച്ചിത്ര പ്രേമികൾക്ക് ഒരുമിച്ച് സിനിമ ആസ്വദിക്കാനുള്ള അവസരമായും പരിപാടി മാറും.ടിക്കറ്റ് കൈമാറൽ ചടങ്ങിൽ ലാൽ കെയേഴ്സ് പ്രസിഡന്റ് ഷൈജു കമ്പ്രത്ത്, സെക്രട്ടറി അരുൺ ജി. നെയ്യാർ, ട്രഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ്, അഖിൽ എന്നിവർ പങ്കെടുത്തു.ബഹ്റൈനിലെ സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധേയമായ പരിപാടിയായി ഫാൻസ് ഷോ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് സംഘാടകർ.







