മസ്കറ്റ് :ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം സജീവ പ്രവർത്തകനായ ജയൻ ജി അന്തരിച്ചു (ജയകുമാർ വാസുദേവൻ നായർ -57) ഹൃദയാഘാദംആയിരുന്നു മരണ കാരണം.കഴിഞ്ഞ 25 വർഷങ്ങളായി ഒമാനിൽ പ്രവാസിയായിരുന്നു.ഇന്ത്യൻ സോഷ്യൽ ക്ലബ് മസ്കറ്റ് മലയാള സംഗീത നാടകവിഭാഗം സെക്രട്ടറി ആയിരുന്നു.കുറച്ചുദിവസങ്ങളായി അദ്ദേഹം ആയുർവേദ ചികിത്സയിൽ ആയിരുന്നു.പെട്ടന്നുണ്ടായ ഹൃദയാഘാദത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല,പാൽകുളങ്ങര ദേവിനഗർ മായകോട്ടേജിൽ ശങ്കരൻനായർ അച്ഛനാണ്.ഭാര്യ: മായ. മകൻ: ശിവ മസ്കറ്റിൽ എൻജിനിയർആണ്.