ബഹ്‌റൈന്‍ ഐ എം സി സി റിഫാ ഏരിയാ കമ്മറ്റി നിലവില്‍ വന്നു

റിഫാ :ഐ എം സി സി റിഫാ ഏരിയാ കമ്മറ്റി പുതുതായി നിലവില്‍ വന്നു ,രൂപീകരണ കണ്‍വെന്‍ഷന്‍ ബഹ്‌റൈന്‍ ഐ എം സി സി പ്രസിടണ്ട് ജലീല്‍ ഹാജി വെളിയംകോട് ഉദ്ഘാടനം ചെയ്തു , നിസാര്‍ അഴിയൂര്‍ അദ്ധ്യക്ഷത വഹിച്ചു ,പാസ്പോര്‍ട്ടിന്‍റെ നിറം മാറ്റി പ്രവാസികള്‍ക്കിടയില്‍ വിവേചനം വരുത്തി തീര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം എന്നും ഈ കുത്സിതമായ  നീക്കത്തിനെതിരായി മുഴുവന്‍ വിദേശ ഇന്ത്യക്കാരും ഒന്നിച്ചു നിന്ന് പോരാടണമെന്നും ഐ എം സി സി യോഗം ആവശ്യപ്പെട്ടു ,മൊയ്തീന്‍ കിട്ടി പുളിക്കല്‍ , നൌഫല്‍ അത്തോളി , ഇസ്സുദ്ധീന്‍  പി വി , ശുകൂര്‍ പാലോളി എന്നിവര്‍ പ്രസംഗിച്ചു , പുതിയ ഭാരവാഹികളായി  നിസാര്‍ അഴിയൂര്‍ (പ്രസിടണ്ട് )ശരീഫ് കൊടുവള്ളി ,ഷബീര്‍ ആലംപാടി  (വൈസ് പ്രസിടണ്ട്മാര്‍ )അബ്ദുല്‍ഖാദര്‍ ആലംപാടി (ജനറല്‍സെക്രട്ടറി )റമീസ് മാരിയാട് അബ്ദുല്‍ റസാഖ് കാസര്‍ഗോഡ്‌ (സെക്രട്ടറിമാര്‍ )ഹാഫിസ് തൈക്കണ്ടി (ട്രഷറര്‍ )എന്നിവരെയും തിരഞ്ഞെടുത്തു നാഷണല്‍ കമ്മറ്റി ട്രഷറര്‍ പി വി സിറാജ് തെരഞ്ഞെടുപ്പ്  , റിഷാദ് ചെങ്കള , ഹനീഫ സി ബി ,എന്നിവര്‍ പുതിയ കമ്മറ്റിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു അബ്ദുല്‍ ഖാദര്‍ ആലംപാടി സ്വാഗതവും റമീസ് മാരിയാട് നന്ദിയും പറഞ്ഞു