സുന്നീ സെന്റര്‍: ഇസ്മാഈല്‍ കുഞ്ഞു ഹാജി പ്രസിഡന്റ്; അബ്ബാസലി ഫൈസി ജനറല്‍ സെക്രട്ടറി

മസ്കറ്റ്: മസ്കത്ത് സുന്നീ സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ 2018-2019 വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതി നിലവില്‍ വന്നു.റൂവിയിലെ ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റ്ഡീസിൽ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ്‍ പുതിയ വര്‍ക്കിംഗ് കമ്മിറ്റിക്ക് രൂപം നല്‍കിയത്. ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റ്ഡീസ് വൈസ് പ്രിൻസിപ്പാൾ മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡ്ന്റ് ഇസ്മാഈല്‍ കുഞ്ഞു ഹാജി അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷാജുദ്ദിന്‍ ബഷീർ സുന്നീ സെന്ററിന്റെ വാർഷിക പ്രവര്‍ത്തന റിപ്പോർട്ടും അഫ്താബ് വരവു ചിലവു കണക്കുകളും മദ്രസ കൺവീനർ അബ്ദുൽ സലാം ഹാജി മദ്രസാ കണക്കുകളും ഓഡിറ്റിംഗ് കമ്മിറ്റി കൺവീനർ അബ്ദുൽ ഹക്കിം ഓഡിറ്റിംഗ് റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു.റിട്ടേണിംഗ് ഓഫീസറായിരുന്ന ശിഹാബുദ്ദിൻ മൗലവി സിനാവ് പുതിയ കമ്മിറ്റിയുടെ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ കമ്മിറ്റിക്കു ആശംസകളര്‍പ്പിച്ചു കൊണ്ട് അബ്ദുറഹ്മാൻ മുസ്ല്യാർ,മത്ര ഉമർ ബാപ്പു പ്രസംഗിച്ചു.

പിന്നീടു കേന്ദ്ര കമ്മിറ്റി ഓഫീസിൽ ചേര്‍ന്ന പ്രഥമ വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രസിഡന്റായി ഇസ്മാഈല്‍ കുഞ്ഞു ഹാജിയേയും ജനറല്‍ സെക്രട്ടറിയായി അബ്ബാസലി ഫൈസി കാവനൂരിനേയും ട്രഷററായി കെ.പി ഇബ്രാഹീം ഹാജി യേയും ഉപദേശക സമിതി ചെയര്‍മാനായി കെ. അബ്ദുല്ല മൌലവി പുറങ്ങിനെയും ഏകകണ്‌ഠേന തെരെഞ്ഞെടുത്തു.കുടാതെ സൈദു ഹാജി പൊന്നാനി, റഷീദ് ഹാജി കുണ്ടില്‍, അൻവർ ഹാജി (വൈസ് പ്രസിഡന്റുമാര്‍) ഷാജുദ്ദിന്‍ ബഷീര്‍, മൂസാ ഹാജി, സുലൈമാൻ കുട്ടി (ജോയിന്റ് സെക്രട്ടറിമാര്‍) തുടങ്ങിയ ഭാരവഹികളേയും അബ്ദുൽ സലാം ഹാജി (മദ്രസാ കമ്മിറ്റി), (ഹജ്ജ് കമ്മിറ്റി), ഷറഫുദ്ധിൻ വാഫി (ദ’വാ-പ്ലാനിങ് കമ്മിറ്റി), അസീസ് ഹാജി കുഞ്ഞിപ്പള്ളി (സ്വലാത്ത് കമ്മിറ്റി), മുസ്തഫ ചെങ്ങളായി (മയ്യിത്ത് പരിപാലന സമിതി), സുലൈമാന്‍ കുട്ടി (സാഹിത്യ സമാജം) തുടങ്ങിയ സബ് കമ്മിറ്റി കൺവീനർമാരേയും തെരെഞ്ഞെടുത്തു.