ബഹ്റൈൻ : കരിപ്പൂർ വിമാനത്താവളത്തില്‍ സ്വർണവേട്ട . മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണമാണ് പിടികൂടിയത് .ഏഴിന് പുലർച്ചെ ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിൽ കരിപ്പൂരിലേക്ക് യാത്ര ചെയ്ത കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടംപ്പൊയിലിനെയാണ്(29) കസ്റ്റംസ് പിടികൂടിയത്.
സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിൽ മലദ്വാരത്തിൽ ക്യാപ്സൂള്‍ രൂപത്തില്‍ സ്വർണ മിശ്രിതം ഒളിപ്പിച്ചുവച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാപ്സൂളുകളിൽ 808 ഗ്രാം സ്വർണമാണ് ഇദ്ദേഹം കടത്താൻ ശ്രമിച്ചത്.