മനാമ:ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കത്തോലിക്ക് അസോസിയേഷൻ (കെസിഎ) വാർഷിക പുതുവത്സര ക്രിസ്മസ് വിരുന്നിന് ഒരുങ്ങുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.2024 ജനുവരി 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് മനാമയിലെ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ വെച്ച് ക്രിസ്മസ് പുതു വത്സര വിരുന്ന് സംഘടിപ്പിക്കുന്നതായി ചാരിറ്റി ചെയർമാൻ ശ്രീ ജെയിംസ് ജോൺ പറഞ്ഞു.ക്രിസ്മസ്/പുതുവത്സര വിരുന്നിന് നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാർ ബിഷപ് ആൽഡോ ബെറാർഡി, ഒ.എസ് എസ്.ടി. മുഖ്യാതിഥി ആയിരിക്കുമെന്ന് കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് അറിയിച്ചു.ചാരിറ്റി ചെയർമാൻ ശ്രീ ജെയിംസ് ജോണിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, സ്പോൺസർഷിപ്പ് ചെയർമാൻ സേവി മാത്തുണ്ണി, എന്റർടെയ്ൻമെൻറ് സെക്രട്ടറി ജിതിൻ ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അംഗങ്ങൾക്കും ക്ഷണിതാക്കൾക്കും പങ്കെടുക്കാവുന്ന ക്രിസ്മസ് പുതു വത്സര പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ജെയിംസ് ജോൺ (36925388) , സ്പോൺസർഷിപ്പ് ചെയർമാൻ സേവി മാത്തുണ്ണി (38382676) എന്നിവരുമായി ബന്ധപ്പെടുക.