ഇടുക്കി കട്ടപ്പന സ്വദേശിയുടെ മൃതദേഹം ബി കെ എസ് എഫിന്റെ നേതൃത്വത്തിൽ നാളെ നാട്ടിലേക്ക് അയക്കും

മനാമ: ബഹ്റൈനിൽ കഴിഞ്ഞ ദിവസം സൽമാനിയ മെഡിക്കൽ സെന്ററിൽ മരണപ്പെട്ട ഇടുക്കി കട്ടപ്പന സ്വദേശി ഗിരീഷ് കുമാർ (50) നാട്ടിലേക്ക് മൃതദേഹം അയക്കുന്നതിന്റെ ഭാഗമായ നിയമനടപടികൾ പൂർത്തിയായി. ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റ് മാനേജ്മെന്റിന്റെയും ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈനിന്റെയും സഹായത്തോടെ നാളെ വൈകീട്ടുള്ള വിമാനത്തിൽ കൊച്ചി നെടുമ്പാശേരി എയർ പോർട്ടിലേക്കാണ് അയക്കുന്നത്.നാളെ ഉച്ചക്ക് 12 മണിക്ക് സൽമാനിയ മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കുന്നതാണ് എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.