സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു,ആക്ടീവ് കേസുകളുടെ എണ്ണം 3128

കൊച്ചി: സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു. 24 മണിക്കൂറിനിടെ 128 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഒരുകോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ 77 ശതമാനം കോവിഡ് രോ​ഗികളും കേരളത്തിൽ നിന്നാണ്.രാജ്യത്ത് ഇന്നലെ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു, ഇത് കേരളത്തിൽ നിന്നാണ്. കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോ​ഗ്യ-സംസ്ഥാന മന്ത്രാലയങ്ങൾ പറയുന്നു. എന്നാലും ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.