മനാമ : അറ്റ് പോവുകയും അകന്നു പോവുകയും ചെയ്യുന്ന കുടുംബ ബന്ധങ്ങളെ ചേർത്ത് നിർത്തി യെങ്കിൽ മാത്രമേ സൃഷ്ടവിന്റെ സമക്ഷത്തിൽ ഏതൊരുവനും പരിഗണന ലഭിക്കൂ എന്ന് യഹ്യ സി ടി വിശ്വാസികളെ ഓർമ്മിപ്പിച്ചു.സുന്നി ഔഖഫിന്റെ കീഴിൽ അൽ മാന്നാഇ സെന്റർ (മലയാള വിഭാഗം) ഹൂറ ഉമ്മ് ഐമാൻ ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ഈദ് ഗാഹിന് നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാതാ പിതാക്കളോട് നന്മ ചെയ്ത് കൊണ്ട് മാത്രമേ ഒരു യഥാർത്ഥ വിശ്വാസിക്ക് പടച്ചവന്റെ സാമീപ്യം ലഭ്യമാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹിദ്ദ് ഇന്റർമീഡിയേറ്റ് ഗേൾസ് ഹൈസ്കൂളിൽ നടന്ന പ്രാർത്ഥനകൾക്ക് ഷെഫീഖ് സ്വലാഹിയും ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് സമീർ ഫാറൂഖിയും നേതൃത്വം നൽകി.