തിരുവനന്തപുരത്ത്: പോത്തൻകോട് വൃക്ക രോഗിയായ പിതാവിനെ പതിനഞ്ചുകാരൻ കൊലപ്പെടുത്താൻ ശ്രമിച്ചു. സുഹൃത്തിന്റെ സഹായത്തോടെയാണ് ശ്രമംനടത്തിയത് പിതാവിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.കൂട്ടുകാരൻറെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച് വായിൽ തുണി കുത്തി കയറ്റിയ ശേഷമായിരുന്നു കൊലപാതക ശ്രമം.പിതാവ് മർദിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം. പോലീസ് എത്തിയോടെ പത്താം ക്ലാസുകാരനായ മകൻ വീട്ടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു.ഗുരുതരമായി പരുക്കേറ്റ പിതാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.