ഖിമ്മത്ത് അൽസ്സിഹ മെഡിക്കൽ സെൻറർ അൽ ഖോബാറിൽ പ്രവർത്തനമാരംഭിച്ചു.

By: Mujeeb Kalathil

ദമ്മാം : ആതുര ശുശ്രൂഷാ മേഖലയിൽ പ്രവിശ്യയിൽ ഒന്നരപതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ദാറസ്സിഹ മെഡിക്കൽ സെൻററിെൻറ മാനേജ്മെൻറിന് കീഴിൽ ഖിമ്മത്ത് അൽസ്സിഹ എന്ന പേരിൽ പുതിയ മെഡിക്കൽ സെൻറർ  അൽ ഖോബാറിൽ പ്രവർത്തനമാരംഭിച്ചു. പോലീസ്സ്റ്റേഷന് സമീപം കോർണീഷിൽ പ്രവാസികൾക്കിടയിൽ സുപരിചിതമായ ഗൾഫ്സെൻറർ കെട്ടിട സമുച്ചയത്തിലാണ് പുതിയ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.  വ്യാഴാഴ്ച രാവിലെ സൗദിയിലെ ഫിലിപ്പീൻ അംബാസഡർ അദ്നാൻ വി അലോെൻറാ ആണ് ഔപചാരിക ഉദ്ഘാനം നിർവ്വഹിച്ചത്. അദ്ദേഹത്തിെൻറ ഭാര്യ ജോജോ കാസ്ട്രോ അലോേൻർാ ലാബിേൻറയും, സൗദ് അൽ തുൈവജിരി ഫാർമസിയുടേയും ഉദ്ഘാടനം നിർവ്വഹിച്ചു.കോവിഡ് നിബന്ധനകൾ പാലിച്ച് ഇറാം ഗ്രൂപ് സി എം ഡിയും, പ്രവാസി സമ്മാൻ ജോതാവുമായ ഡോ: സിദ്ദീഖ് അഹമ്മദിേൻറായും,ഇറാം ഗ്രൂപ് ഡയറക്ടർ മാർ ഉൽപടെയുള്ള പ്രമുഖരുടെയും സാന്നിധ്യത്തിലാണ് ഉദ്ഘാദന ചടങ്ങുകൾ നടന്നത്.

പ്രവാസികൾക്ക് മികച്ച ആരോഗ്യ പരിരക്ഷ നൽകിയിട്ടുള്ള ദാറസ്സിഹ അതേ നിലവാരം ഉ്്യർത്തിപ്പിടിച്ചാണ് അൽ ഖോബാറിലും പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ആതുര മേഖലയിൽ നിരവധി വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഡോക്ടർമാരുടേയും, ആരോഗ്യ പ്രവർത്തകരുടേയും സേവനം ഖിമ്മതത് അൽ സിഹയിൽ ലഭ്യാണ്.ആദ്യത്തെ ഒരുമാസക്കാലം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ ഉൽപടെയുള്ളവരുടെ സേവനങ്ങൾക്ക്  കൺസൾട്ടേഷൻ സൗജന്യമായിരിക്കും.മാത്രമല്ല എകസ്റേ, ലാബ് തുടങ്ങിയ പരിശോധനകൾക്ക് 50 ശതമാനവും, മരുന്നുകൾക്ക് 10 ശതമാനം ഇളവുണ്ടായിരിക്കും.ഗർഭിണികൾക്ക് പ്രവിശ്യയിലെ പ്രഗൽഭവ വനിതാ ഗൈനക്കോളജി ഡോക്ടരുറെ നേതൃത്വത്തിൽ മികച്ച പരിരക്ഷ ലഭിക്കും. സന്ദർശക വിസയിൽ എത്തുന്നവരുൽപടെയുള്ളവർക്ക് മിതമായ നിരക്കിൽ പ്രസവമെത്തുന്നതുവരെ സ്കാനിംഗ് ഉൽപടെയുള്ള  പരിശോധനകൾ പ്രത്യേക പാക്കേജിൽ ലഭ്യമാണ്.സ്കുളുകൾ തുറക്കാൻ തയ്യാറെടുക്കുന്ന ഈ കാലത്ത് കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും, സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് ശിശുരോഗവിദഗ്ദയുടേയും ഓർത്തോ ദെന്തിസ്റ്റ് , നേതൃ വിദഗ്ദ ഉൽപടെയുള്ളവരുടേയും സംയുക്ത പരിശോധനകൾ സൗജന്യ നിരക്കിൽ ലഭ്യമാകും. പി സി ആർ ടെസ്റ്റ്, ഇഖാമ, ബലദിയ, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്, പ്രീ എംപ്ലായ്മെൻറ് , അരാംകോ ഐ.ഡി .തുടങ്ങി എല്ലാവിധ സേവനങ്ങളും ഖിമ്മത്തിൽ ലഭ്യമാണ്. രോഗ നിർണ്ണയങ്ങളിൽ അതിപ്രധാനഭാഗങ്ങളായ എക്സറേ, സ്കാനിംഗ് മേഖലകളിൽ  അതിനൂതന ഉപകരണങ്ങളാണ് ഖിമ്മത്തിെൻറ പ്രത്യേകത.ആരോഗ്യകരമായ അന്തരീക്ഷവും, മികച്ച ചികിൽസയും, ഹൃദ്യമായ പരിചരണവുമാണ് ഖിമ്മത്ത്ിലെത്തുന്നവർക്ക് വാഗ്ദാനം ചെയ്യുന്നത്.ദന്തൽ വിഭാഗത്തിൽ പനോരമിക് എക്സറേപോലുള്ള സംവിധാനങ്ങൾ ഖിമ്മത്തിലുണ്ട്.

പുതിയ മെഡിക്കൽ സെൻററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇറാം ​ഗ്രൂപ്​ വൈസ്​ പ്രസിഡൻറ്​ ഖിമ്മത്ത്​ അൽസിഹ  ബോർഡ്​ മെമ്പറുമായ ഫഹദ്​ അൽതുവൈജിരി.ഖിമ്മത്ത്​ അൽസിഹ ഡയറക്​ടർ മുഹമ്മദ്​ അഫ്​നാസ്​, ഖിമ്മത്ത്​ അൽസിഹ ഓപറേഷൻ മാനേജർ നാസർ  ഖാദർ, ബിസ്​നസ്​ഡവലപ്​മെൻറ്​ മാനേജർ സുനിൽ മുഹമ്മദ്​ എന്നിവർ വാർത്താ സമ്മേളനത്തിൽ പ​ങ്കെടുത്തു.