മനാമ: കെ.എം.സി.സി ബഹ്റൈൻ വയനാട് ജില്ലാ കമ്മിറ്റിയുടെ 2024-26 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം ഹരിതം-24 മെയ് 2 വ്യാഴാഴ്ച രാത്രി 7 മണിക്ക് മനാമ കെ.എം.സി.സി ആസ്ഥാന മന്ദിരത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡണ്ട് എ. ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവ്വഹിക്കും .ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ വയനാട് ജില്ലയിൽ മുഖ മുദ്ര പതിപ്പിച്ച വയനാട് ജില്ലാ കമ്മിറ്റി നിരവധി കർമ്മ പദ്ധതികളുമായാണ് പ്രവർത്തന ഉദ്ഘാടനത്തിലേക് പ്രവേശിക്കുന്നത്.അഞ്ഞൂറിൽ പരം ആളുകൾ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബഹ്റൈനിലെ മത സാമൂഹ്യ സാംസ്കാരിക മേഖലയിലുള്ള പ്രഗൽഭരും സംബന്ധിക്കുന്നതാണ്. ഇതോടനുബന്ധിച്ച് കെ.എം.സി.സി സംസ്ഥാന കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, ജില്ലാ പ്രസിഡന്റ് റിയാസ് പന്തിപൊയിൽ, ജനറൽ സെക്രട്ടറി ആർ കെ ഷമീം കുഞ്ഞോം , ട്രഷറർ അനസ് പനമരം, ഓർഗനൈസിംഗ് സെക്രട്ടറി സഫീർ നിരവിൽ പുഴ , വൈസ് പ്രസിഡന്റുമാരായ ഹുസൈൻ മുട്ടിൽ, മുഹ്സിൻ മന്നത്ത്, ഷഫീഖ് ആർ വി, നിഷാദ് വടുവഞാൽ, സെക്രട്ടറിമാരായ ഫത്ഹുദ്ധീൻ മേപ്പാടി, ഷാഫി ബത്തേരി എന്നിവർ പങ്കെടുത്തു.