കൊണ്ടോട്ടി: കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്നു വരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഡയാലിസിസ് മെഷീൻ കൈമാറി
ജാതി മത രാഷ്ട്രീയ വേർത്തിരിവില്ലാതെ, കിഡ്നി തകരാറിലായി ജീവിക്കാൻ പ്രയാസപ്പെടുന്ന, പാവപ്പെട്ട രോഗികളുടെ ആശ്വാസ കേന്ദ്രമായ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനാണ് മർഹൂം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ഡയാലിസിസ് മെഷീൻ ജില്ലാ കമ്മിറ്റി കൈമാറിയത്.
കെ എം സി സി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സെന്ററിന് മെഷീൻ കൈമാറിയ ചടങ്ങിൽ കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ലാ പ്രസിഡന്റ് ഗഫൂർ അഞ്ചിച്ചിവിടി സ്വാഗതം പറഞ്ഞു. ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ചും രോഗികളുടെ വർധനവിനെ കുറിച്ചും പുതിയ പദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ചും ചെയർമാൻ ജബ്ബാർ ഹാജി വിശദീകരിച്ചു.
സെന്ററിന്റ വിവിധ ഡയറക്ടർമാരും ജീവനക്കാരും ചെമ്പൻ ജലാലും പങ്കെടുത്ത പരിപാടിയിൽ കിഡ്നി രോഗ നിർണയ ത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചു ഊന്നി പറഞ്ഞു.
ട്രെഷറർ ഇഖ്ബാൽ താനൂർ ,വൈസ് പ്രസിഡന്റ്മാരായ ഷാഫി കോട്ടക്കൽ, അലി അക്ബർ കീഴുപറമ്പ, ഹാരിസ് വണ്ടൂർ, മുൻ സംസ്ഥാന സെക്രട്ടറി മൊയ്ദീൻ കുട്ടി, കൊണ്ടോട്ടി മണ്ഡലം ട്രെഷറർ ഇസ്ഹാഖ്, മുഹമ്മദ് അലി വണ്ടൂർ തുടങ്ങിയവർ ചടങ്ങിൽ ജില്ലാ കമ്മിറ്റിയുടെ വിവിധ റിലീഫ് പ്രവർത്തനങ്ങളെ കുറിച്ചും ഡയാലിസിസ് മെഷീൻ ധന സമാഹാരണത്തെ കുറിച്ചും വിശദീകരിച്ചു. തുടർന്ന് ഡയാലിസിസ് സെന്ററിന്റെ പുതിയ ഡയാലിസിസ് യൂണിറ്റ് ബഹ്റൈൻ കെഎംസിസി അംഗങ്ങൾ സന്ദർശിച്ചു.