ഒമാൻ : പരമ്പരാഗത സൂഖായ മത്ര സൂഖിൽ കെ എം സി സി സംഘടിപ്പിച്ച സമൂഹ നോമ്പ്തുറയിൽ പങ്കെടുത്തത് സ്വദേശികളും വിദേശ ടൂറിസ്റ്റുകളടക്കം ആയിരകണക്കിന് പേർ.ഒമാന്റെ പരമ്പരാഗത സൂഖായ മത്ര സൂഖിൽ കെ എം സി സി സംഘടിപ്പിച്ച സമൂഹ നോമ്പ്തുറയിൽ വിദേശ ടൂറിസ്റ്റുകളും ഇഫ്താർ സംഗമത്തിൽ പങ്കാളികളായതോടെ നോമ്പ് തുറക്ക് കാരക്കയെക്കാൾ മാധുര്യമേറി .അഞ്ചരയോട് കൂടി സൂഖിനു ഉൾവശം നിറഞ്ഞു കവിഞ്ഞിരുന്നു . ഈ സമയത്തു അവിടെ എത്തിയ വിദേശ ടൂറിസ്റ്റുകളും സ്വദേശികളെയും സ്നേഹപൂർവ്വം ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു .. മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ അനുമതിയോട് കൂടിയാണ് സൂഖിൽ ഇത്തരത്തിൽ ഒരു ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. സൂഖിലെ പ്രധാന നടപ്പാതകളിൽ ഇരുവശത്തും ആയിരക്കണക്കിനാളുകൾ നിരന്നിരുന്നപ്പോൾ സൂഖ് സാക്ഷ്യം വഹിച്ചത് ഒരു വേറിട്ട ഒത്തുകൂടലിനായിരുന്നു. സ്ത്രീകൾക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു… സാദിഖ് , ഷുഹൈബ് , റാഷിദ് , നാസർ,ഫൈസൽ, റിയാസ് , ജസീൽ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം വോളന്റിയർമാർ ഇഫ്താറിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ മറ്റു സംഘടനകളും സൂഖിൽ ഇഫ്താറുകൾ സംഘടിപ്പിക്കും.