ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ഇഫ്താർ വിരുന്നും നേതൃ സംഗമവും സംഘടിപ്പിച്ചു 

ബഹ്‌റൈൻ: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐ വൈ സി ഇന്റർ നാഷണൽ ബഹ്‌റൈൻ ഗുദൈബിയ കാലിക്കറ്റ് ഫുഡ്‌ സ്റ്റോറീസിൽ വെച്ച് ഇഫ്താർ വിരുന്നും നേതൃസംഗമവും നടത്തി,ഇന്ത്യ എന്ന രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന നിർണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത് എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും സംഗമം ഉദ്ഘാടനം ചെയ്‌ത കെപിസിസി ജനറൽ സെക്രട്ടറി അഡ്വാ:കെ പി ശ്രീകുമാർ പറഞ്ഞു, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ അഡ്വ:അബിൻ വർക്കി മുഖ്യ പ്രഭാഷണം നടത്തി, ഐ വൈ സി ബഹ്‌റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷനായിരുന്നു , ജനറൽ സെക്രട്ടറി സുനിൽ ചെറിയാൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജിതിൻ പരിയാരം നന്ദിയും പറഞ്ഞു, ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒഐസിസി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം,വർക്കിംഗ്‌ പ്രസിഡന്റ് ബോബി പാറയിൽ,ഐ വൈ സി ഓർഗനിസിങ് സെക്രട്ടറി ബേസിൽ നെല്ലിമറ്റം, ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി എന്നിവർ ആശസ അറിയിച്ചു,ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ഓർഗനൈസിങ് സെക്രട്ടറി മനു മാത്യു, ഒഐസിസി ജനറൽ സെക്രട്ടറി മാരായ സൈദ് എം എസ്, ഷെമീം കെ സി, ജില്ലാപ്രസിഡന്റുമാരായ ജാലിസ് കെ കെ, സിജു പുന്നവേലി,അലക്സ് മഠത്തിൽ,ഐവൈസിസി ജനറൽ സെക്രട്ടറി അലൻ ഐസക്ക്,ജോയിന്റ് സെക്രട്ടറി മാരായ ഷിബിൻ തോമസ്, ജയഫർ, ആർട്സ് വിംഗ് കൺവീനർ ജോൺസൻ കൊച്ചി, മുൻ പ്രസിഡന്റുമാരായ വിൻസു കൂത്തപ്പിള്ളി, ബ്ലെസ്സൻ മാത്യു, മുൻ ജനറൽ സെക്രട്ടറിമാരായ ധനേഷ് എം പിള്ള, ബെൻസി ഗനിയുഡ്, വിനോദ് ആറ്റിങ്ങൽ, ഷംസാദ് കാക്കൂർ എന്നിവർ പങ്കെടുത്തു. ഐ വൈ സി വൈസ് പ്രസിഡന്റ് മാരായ സൽമാനുൽ ഫാരിസ്, അബിയോൺ അഗസ്റ്റിൻ,ജനറൽ സെക്രട്ടറിമാരായ റംഷാദ് അയിലക്കാട്, സച്ചിൻ ഹെൻറി, നിധീഷ് ചന്ദ്രൻ, മുഹമ്മദ്‌ റസാഖ്, ബിബിൻ തുടങ്ങിയവർ നേതൃത്വം നൽകി.