ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് അഭിവാദ്യമര്‍പ്പിച്ച് കെ.എം.സി.സി സൊഹാര്‍ ഏരിയ കമ്മിറ്റി വെള്ളിയാഴ്ച വൈകുന്നേരം ദേശീയദിന റാലി സംഘടിപ്പിച്ചു.ഒമാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദേശ സംഘടന സ്വന്തം ബാനറിൽ ഒമാനിൽ ദേശിയ ദിന റാലി സംഘടിപ്പിക്കുന്നത്, വൈകിട്ട് 4മുതൽ 5വരെ സൊഹാർ ഇന്ത്യൻ സ്കൂൾ പരിസരത്തുനിന്നും ആരംഭിച്ചറാലിയിൽ ആയിരത്തോളം കെ.എം.സി.സി പ്രവർത്തകരാണ് പങ്കെടുത്തത്,സുല്‍ത്താന്‍ അഭിവാദ്യം അര്‍പ്പിച്ച ബാനറിന് പിന്നിലായി ഒമാനി പാരമ്പര്യ വാദ്യഘോഷ സംഘം നീങ്ങി. സൊഹാര്‍ കെ.എം.സി.സി മദ്റസ വിദ്യാര്‍ഥികളുടെ ദഫ്, കോല്‍ക്കളി, വിവിധ കലാ രൂപങ്ങള്‍ തുടങ്ങിയവ റാലിക്ക് പകിട്ട് കൂട്ടി,സുല്‍ത്താന്‍ അഭിവാദ്യം അര്‍പ്പിച്ച് അദ്ദേഹത്തിന്‍െറ ചിത്രങ്ങള്‍ പതിച്ച പ്ളക്കാര്‍ഡുകള്‍ ഏന്തിയാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്. വൈകുന്നേരം നാലിന് സൊഹാര്‍ ഇന്ത്യന്‍ സ്കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി ഒമാന്‍ പാര്‍ലമെന്റ് അംഗം ഹിലാല്‍ ബിന്‍ നാസിര്‍ അല്‍ സദ്റാനി ഉദ്ഘാടനം ചെയ്തു.
ഒമാന്‍-ഇന്ത്യ സൗഹൃദം നിലനിര്‍ത്തുന്നതിലും സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും കെ.എം.സി.സി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്നതായി ഹിലാല്‍ ബിന്‍ നാസിര്‍ അല്‍ സദ്റാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മജ്ലിസ് ബലദി അംഗങ്ങളായ മുഹമ്മദ് ദര്‍വീഷ് അല്‍ അജ്മി, അലി അഹ്മദ് അല്‍ മുഈനി, മഹ്മൂദ് സാലിം മര്‍ഹൂന്‍ അല്‍ ഖവാലിദി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കെ.എം.സി.സി സൊഹാര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് ടി.സി. ജാഫര്‍, ജനറല്‍ സെക്രട്ടറി കെ. യൂസുഫ് സലിം കൊല്ലം, ട്രഷറര്‍ അഷ്റഫ് കേളോത്ത്, കേന്ദ്ര കമ്മിറ്റി നേതാക്കളായ അബ്ദുല്‍ കരീം ഹാജി, ഖാലിദ് കുന്നുമ്മല്‍, ഉമ്മര്‍ ബാപ്പു, എ.കെ.കെ. തങ്ങള്‍, സോഹാര്‍ കെ.എം.സി.സി ഭാരവാഹികളായ വി.പി. അബ്ദുല്‍ ഖാദിര്‍ തവനൂര്‍, പി.ടി.പി. ഹാരിസ്, എന്‍ജിനീയര്‍ അബ്ദുല്‍ മജീദ്, അബ്ദുല്‍ സത്താര്‍ അല്‍ ഇസ്സ, ബഷീര്‍ തളങ്കര, ഹസന് ബാവ ദാരിമി, ഷബീര്‍ അലി മാസ്റ്റര്‍, ഹുസൈന് അസൈനാര്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി.
കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് പി.ടി. അബ്ദുല്‍ റഷീദ് സഹം, ജനറല്‍ സെക്രട്ടറി പി.എ.വി അബൂബക്കര്‍ എന്നിവര്‍ റാലിക്ക് ആശംസ നേര്‍ന്നു.ഹംബാർ, സൊഹാർ സൂഖ് എന്നിവിടങ്ങളിലൂടെ കടന്നു സ്വദേശികളായ കാഴ്ചക്കാരിലും ആവേശം നിറച്ചാണ് ബാങ്ക് മസ്കത് പരിസരത്ത് റാലി സമാപിച്ചത്.