ഒമാനിൽ ആദ്യമായി ഒരു പ്രവാസി സംഘടന സ്വന്തം ബാനറിൽ ദേശിയ ദിനറാലി സംഘടിപ്പിക്കുന്നു

kmcc-newസുൽത്താനേറ്റ് ഓഫ് ഒമാന്റെ നാല്പത്തി ആറാമത് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി സൊഹാർ കെ എം സി സി യുടെ നേതൃത്വത്തിൽ പ്രൗഢ ഗംഭീരം ആയ റാലി സംഘടിപ്പിക്കും,ഇന്ത്യയും ഒമാനും കഴിഞ്ഞ 46 വർഷമായി സമാധാന സന്ദേശ വാഹകൻ ആയി ഭരണം നടത്തുന്ന ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സഈദിനും അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് ഈ റാലി നടത്തുന്നത്,ലോക സമാധാനത്തിനു മികച്ച പിന്തുണ നൽകുകയും സിറിയ ,യമൻ ,ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് സമാധാന ദൗത്യവുമായി നിസ്തുലമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന അഭിവന്ധ്യനായ ഒമാൻ ഭരണാധികാരി യെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായി പ്രഖ്യാപിക്കണം എന്ന സന്ദേശവും ഈ റാലിയിലൂടെ ഞങ്ങൾ ഉയർത്തുന്നു.കഴിഞ്ഞ 46വർഷമായി പ്രവാസികൾക്ക് സമാധാന ജീവിതാന്തരീക്ഷം ഒരുക്കിത്തന്ന സുല്ത്താന് സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കണമെന്നവശ്യപ്പെട്ടുകൊണ്ടുള്ള ഒരുലക്ഷം പേർ ഒപ്പുവെച്ച നിവേദനം നോബൽ കമ്മറ്റിക്ക് സമർപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യമാമെന്നും , കെ.എം.സി.സി പ്രവർത്തകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ഈവരുന്ന നവംബർ 25 വെള്ളിയാഴ്ച ഉച്ചക്ക് 3 മണി മുതൽ 5 മണിവരെയാണ് റാലി നടക്കുക .സൊഹാർ ഇന്ത്യൻ സ്കൂൾ പരിസരത്തുനിന്നും ആരംഭിക്കുന്ന റാലി ഹംബാർ, സൊഹാർ സൂഖ് എന്നിവിടങ്ങളിലൂടെ കടന്നു ബാങ്ക് മസ്കത് പരിസരത്തു സമാപിക്കും .ദഫ് മുട്ട് ,കോൽക്കളി

ഒമാനി വാദ്യ ഘോഷങ്ങൾ തുടങ്ങിയവ റാലിക്കു മിഴിവേകും .വിവിധ ഏരിയകളിൽ നിന്നായി ആയിരത്തോളം തെരെഞ്ഞെടുത്ത അംഗങ്ങൾക്ക് പുറമെ പ്രവാസികളായ സ്കൂൾ വിദ്യാർത്ഥികളും റാലിയിൽ അണി ചേരും പ്രത്യേക യൂണിഫോം ധരിച്ച പ്രവർത്തകർ സുൽത്താന് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള പ്ലക്കാർഡുകൾ വഹിച്ചു കൊണ്ടാണ് റാലിയിൽ പങ്കെടുക്കുക .വിവിധ കേന്ദ്രങ്ങളിൽ റാലിക്ക് സ്വദേശി പ്രമുഖർ അഭിവാദ്യം അർപ്പിക്കും

ഇതാദ്യമായാണ് ഒമാനിൽ ഒരു പ്രവാസ സംഘടന സ്വന്തം ബാനറിൽ നഗര ഹൃദയത്തിലൂടെ ഇത്രയേറെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു റാലി സംഘടിപ്പിക്കുന്നത് റാലി യുടെ ഉൽഘാടനം ഒമാൻ പാർലമെന്റ് അംഗം ഷെയ്ഖ് ഹിലാൽ നാസിർ അൽ സാദ്രാനി നിർവഹിക്കും ,മജ്ലിസ് ബലദി അംഗങ്ങൾ ആയ മുഹമ്മദ് ദർവീഷ് അൽ അജ്മി ,അലി അഹ്മദ് അൽ മുഈനി,മഹ്മൂദ് സാലിം മര്‍ഹൂന്‍ അല്‍ ഖവാലിദി ,മസ്കത് കെ എം സി സി കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവർ റാലിയുടെ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കും.

ഹബ്ബാർ ഇന്ത്യൻ സ്കൂൾ മുതൽ ബാങ്ക് മസ്കറ് വരെ വൈകിട്ട് 4മുതൽ 5വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും.