ഹാദി ഹൈപ്പർമാർക്കറ്റിന്റെ ഒമാനിലെ രണ്ടാമത്തെ ശാഖ തുംറൈത്തിൽ തുറന്നു

ഹാദി ഹൈപ്പർമാർക്കറ്റിന്റെ ഒമാനിലെ രണ്ടാമത്തെ ശാഖ തുംറൈത്തിൽ തുറന്നു. ശൂറ കൗൺസിൽ അംഗം ശൈഖ് അഹ്മ്മദ് ബാഖിത് അൽ ജഹ്ഫലി ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിൽ അംഗം അലി അൽ ബുറൈമി, തുംറൈത്തിലെ ബിസിനസ് പ്രമുഖൻ ശൈഖ് അലി സഈദ് മസാൻ, ഹാദി ഹൈപ്പർമാർക്കറ്റ് സ്ഥാപകൻ ഫൈസൽ എന്നിവർ സംബന്ധിച്ചു. 2020ൽ സലാലയിൽ ആരംഭിച്ച ഹാദി ഹൈപ്പർമാർക്കറ്റ് ആറു വർഷങ്ങൾക്കിപ്പുറമാണ് തുംറൈത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ഫ്രഷ് പഴം-പച്ചക്കറി, ജ്യൂസ്, ബ്രഡ്, കേക്കുകള്‍, ഫാഷന്‍, സൗന്ദര്യവര്‍ധക ഉൽപന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐ.ടി, ഗൃഹോപകരണങ്ങള്‍, സ്‌പോര്‍ട്‌സ്, ലഗേജ്, സ്‌റ്റേഷനി തുടങ്ങിയ ഉൽപന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വിവിധ ഓഫറുകളും ലഭ്യമാണ്