
മസ്കത്ത്: നവജാതശിശുക്കൾക്കും കുട്ടികൾക്കുമുള്ള ഭക്ഷണസാധനങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പരസ്യം ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി ഒമാൻ. ഇത്തരം പരസ്യങ്ങൾ ചെയ്യുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന് ഭക്ഷ്യ ബിസിനസ് സ്ഥാപനങ്ങൾ, പരസ്യ ഏജൻസികൾ, ഇൻഫ്ലുവൻസർമാർ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർക്ക് ഭക്ഷ്യസുരക്ഷ ഗുണനിലവാരകേന്ദ്രം മുന്നറിയിപ്പ് നൽകി. സാമൂഹിക മാധ്യമങ്ങൾക്ക് പുറമെ മറ്റുമാധ്യമങ്ങൾ വഴി പരസ്യം ചെയ്യുന്നതിനും നിബന്ധന ബാധകമാണ്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷ ഗുണനിലവാരകേന്ദ്രംമുന്നറിയിപ്പ് നൽകി.
ഭക്ഷ്യ സുരക്ഷ നിയമത്തിന്റെയും ഭക്ഷ്യഉൽപന്നങ്ങളുടെ രജിസ്ട്രേഷൻ, പ്രൊമോഷൻ എന്നിവ സംബന്ധിച്ച 69/2024 മന്ത്രിതല ഉത്തരവിന്റെയുമടക്കം അടിസ്ഥാനത്തിലാണ് നിർദേശം. അനുമതി സംബന്ധിച്ച അപേക്ഷകൾ Food.approval@mafwr.gov.om എന്ന ഇമെയിൽ വിലാസത്തിൽ അയക്കാമെന്നും അധികൃതർ അറിയിച്ചു.










