
മസ്കത്ത്: ഇൻഡ്യൻ സോഷ്യൽക്ലബ് മലയാള വിഭാഗത്തിന്റെ 30 ാം വാർഷികവും ഈ വർഷത്തെ ഓണാഘോഷങ്ങളും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ റൂവി അൽഫലാജ് ഗ്രാന്റ്സ്ഫിയർ ഹാളിൽ നടക്കും. ഇൻഡ്യൻ അംബാസഡർ പ്രശാന്ത് പിസ്സെ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ എം.എ. യൂസുഫ് അലി, പി. മുഹമ്മദാലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഈ വർഷത്തെ മലയാള വിഭാഗത്തിന്റെ സാംസ്കാരിക അവാർഡ് സീരിയൽ, സിനിമാ താരം മഞ്ജു പിള്ള സ്വീകരിക്കും. ആദ്യദിവസം അരവിന്ദ്, സ്വർണ്ണ എന്നിവർ നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കും. അഞ്ചിന് ഉച്ചയ്ക്ക് അംഗങ്ങൾക്കും, ക്ഷണിക്കപ്പെട്ടവർക്കുമായി ഓണസദ്യ ഉണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ അവാർഡ് ജേതാവ് മഞ്ജു പിള്ള,കൺവീനർ താജുദ്ദീൻ മാവേലിക്കര, ഇന്ത്യൻ സോഷ്യൽക്ലബ് ജനറൽ സെക്രട്ടറി ഷക്കീൽ, കോ. കൺവീനർ രമ്യാ ഡെൻസിൽ, കൾച്ചറൽ സെക്രട്ടറി സതീഷ്, വിനോദവിഭാഗം സെക്രട്ടറി സജിമോൻ തുടങ്ങിയവർ പങ്കെടുത്തു.











