മസ്‌കത്തിൽ ഓണം വർണ്ണപ്പൊലിമയോടെ, ഹണി റോസും കൂടെ

മസ്‌കത്ത്: പ്രവാസി മലയാളികളെ ആവേശക്കടലിലാഴ്ത്തി മസ്‌കത്തിൽ വൻ ഓണാഘോഷം അരങ്ങേറി. തിരുവോണ ദിനത്തിൽ എൻ.എച്ച്.പി ഇവന്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ദി അൾട്ടിമേറ്റ് ഓണം സെലിബ്രേഷൻ 2026’ പ്രവാസികൾക്ക് മറക്കാനാവാത്ത അനുഭവമായി. പ്രശസ്ത ചലച്ചിത്ര താരം ഹണി റോസ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങ് മസ്‌കത്ത് റൂവിയിലെ ഷെറാട്ടൺ ഹോട്ടലിൽ വെച്ചാണ് നടന്നത്.
ഹണി റോസിനൊപ്പം ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹികക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ്കുമാർ, മലയാള വിഭാഗം കൺവീനർ താജുദ്ധീൻ മാവേലിക്കര എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടിക്ക് ഉദ്ഘാടനം കുറിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കോ-കൺവീനർ സുനിത് തെക്കടവൻ ഉൾപ്പെടെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.