യാത്രക്കാര്‍ ലഗേജില്‍ പവര്‍ ബാങ്ക് സൂക്ഷിക്കരുതെന്ന് വിമാന കമ്പനികൾ

no-power-bankമസ്‌കത്ത്: യാത്രക്കാര്‍ ലഗേജില്‍ പവര്‍ ബാങ്ക് സൂക്ഷിക്കരുതെന്ന് ഒമാന്‍ എയര്‍, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ വിമാന കമ്പനികള്‍. വിമാന യാത്രാ ചട്ടങ്ങള്‍ പ്രകാരം എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പവര്‍ ബാങ്കുകള്‍ അപകടകരമായ സാമഗ്രികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. ചൂട് വര്‍ധിച്ചാല്‍ ലിഥിയം ബാറ്ററികള്‍ക്ക് തീപിടിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പവര്‍ ബാങ്കും നിരോധിക്കുകയായിരുന്നു.