മസ്കറ്റ് : ഒമാന്റെ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന്റെ നേതൃത്വത്തിലുള്ള നവവികസന മുന്നേറ്റങ്ങളിലൂടെ അതിവേഗം കുതിപ്പ് തുടരുകയാണ് നാടും ജനതയും. 2020 ജനുവരി 11നാണ് സുൽത്താൻ ഹൈതം അധികാരം ഏറ്റെടുത്തത്. നാലാണ്ട് കൊണ്ട് പുതിയ പ്രതീക്ഷകളിലേക്കും സ്വപ്നങ്ങളിലേക്കും രാജ്യത്തെ സുൽത്താൻ കൈപിടിക്കുകയാണ്.എണ്ണവില വർധന ഒഴിവാക്കൽ, ഭവന വയ്പകൾ വർധിക്കൽ, ഇലക്ട്രിസിറ്റി, ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവക്ക് സബ്സിഡി ഏർപ്പെടുത്തൽ തുടങ്ങിയവയെല്ലാം ജനങ്ങൾക്ക് ഏറെ ഗുണകരമായി. വിഷൻ 2040ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും സുൽത്താൻ മുന്തിയ പരിഗണനയാണ് നൽകുന്നത്. എണ്ണയിതര മേഖലകളിൽനിന്നുള്ള വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളും വിജയപടിയിലാണ്. വിഷൻ 2040 ൽ പ്രചോദനം നേടി രാജ്യം സാമൂഹിക സാമ്പത്തിക പദ്ധതികളുമായി മുന്നോട്ട് നീങ്ങുകയാണ്. ഇതിന്റെ ഫലമായി സാമ്പത്തിക മേഖലയിലടക്കം മെച്ചങ്ങളുണ്ടാക്കാൻ പുതിയ സുല്ത്താന് കീഴിൽ ഒമാനു കഴിഞ്ഞിട്ടുണ്ട്.