കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്  ബഹ്‌റൈൻ അലുംനി 2024 യൂണിയൻ നിലവിൽ വന്നു

ബഹ്‌റൈൻ:കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്  ബഹ്‌റൈൻ അലുംനിയുടെ വാർഷിക ജനറൽബോഡി യോഗം 2024 ജനുവരി 12 വെള്ളിയാഴ്ച, സൽമാനിയ കലവറ റസ്‌റ്ററന്റ് ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, അടുത്ത വർഷത്തേക്കുള്ള അലുംനി യൂണിയനെ തിരഞ്ഞെടുക്കയും ചെയ്തു. കോളേജ് സ്റ്റുഡന്റ് യൂണിയൻ രീതിയിലാണ് ബഹ്‌റൈനിലെ ഗുരുവായൂരപ്പൻ കോളേജ് അലുംനി പ്രവർത്തിക്കുന്നത്. ഒൻപതംഗ യൂണിയൻ ഭാരവാഹികളിൽ ചെയർമാനായി  പ്രജി വി, വൈസ് ചെയർമാൻ  ജുന ദീപക്‌, ജനറൽ സെക്രട്ടറി  വി ചന്ദ്രകുമാർ നായനാർ , ജോയിന്റ് സെക്രട്ടറി സരിത സജീഷ്, ഫൈൻ ആർട്സ് സെക്രട്ടറി ജിജു പൂളക്കൽ  , ജനറൽ ക്യാപ്റ്റൻ സുനിൽ ലോറൻസ്, മാഗസിൻ എഡിറ്റർ / റിപ്പോർട്ടർ ബിജു സി , സോഷ്യൽ സർവീസ് കൗൺസിലർ അരവിന്ദൻ എം , മെമ്പർഷിപ്പ് കൗൺസിലർ ജിതേഷ് എം ആർ , എന്നിവരെയും  അലുംനി യൂണിയൻ  എക്സിക്യൂട്ടീവ് അംഗങ്ങളായി പങ്കജനാഭൻ, പ്രിയേഷ് ജി , ഐശ്വര്യ ജഗദീഷ്,  ഷാജു കെ നായർ, സിജേഷ് പി കെ, എന്നിവരെയും യോഗം തിരഞ്ഞെടുത്തു.ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചയും അതുപ്രകാരമുള്ള തീരുമാനങ്ങളും എടുത്തു.പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, ഗുരുവായൂരപ്പൻ കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ. ടി. ശോഭീന്ദ്രൻ മാഷിന്റെ പേരിൽ ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥിക്കൾക്കായി അവാർഡ്  നല്കാൻ തീരുമാനിച്ചു. പഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവ് പുലർത്തുന്ന ഒരു വിദ്യാർത്ഥിക്കായിരിക്കും എല്ലാ വർഷവും ഈ പുരസ്‌കാരം സമ്മാനിക്കുക.  ക്യാഷ് അവാർഡും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്‌കാരം  കോളേജ് ഡേ സ്റ്റേജിൽ വെച്ചായിരിക്കും വിതരണം ചെയ്യുക.കൂടുതൽ വിവരങ്ങൾക്കും ZGC BAHRAIN ALUMNI യുടെ ഭാഗമാവാനും   +973 34353639  / +973 34030694.  ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.