വാഹനാപകടത്തില്‍ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിക്ക് 2 കോടി 97 ലക്ഷം നഷ്ട പരിഹാരം വാങ്ങിക്കൊടുത്ത് സലാം പാപ്പിനിശ്ശേരിയുടെ യാബ് ലീഗല്‍ സര്‍വ്വീസ്

ഷാർജ : വാഹനാപകടത്തില്‍ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിക്ക് 2 കോടി 97 ലക്ഷത്തിന്റെ നഷ്ട പരിഹാരം വാങ്ങിക്കൊടുത്ത് സലാം പാപ്പിനിശ്ശേരിയുടെ യാബ് ലീഗല്‍ സര്‍വ്വീസ്.വാഹനാപകടത്തില്‍ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് സാലി മുഹമ്മദ് സായിദിന്റൈ കുടുംബത്തിന് 2 കോടി 97 ലക്ഷത്തിന്റെ നഷ്ട പരിഹാരം വാങ്ങിക്കൊടുത്ത് സലാം പാപ്പിനിശ്ശേരിയുടെ യാബ് ലീഗല്‍ സര്‍വ്വീസ്. ഷാര്‍ജയിലെ അല്‍ ജസീറില്‍ വെച്ചുണ്ടായ വാഹനപകടത്തിലാണ് ബംഗ്ലാദേശ് പൗരനായ മുഹമ്മദ് സാലി മുഹമ്മദ് സായിദിന് (45) വാഹനപകടത്തില്‍ പരിക്കേല്‍ക്കുന്നത്.കേസുമായി കോടതിയെ സമീപിച്ചപ്പോള്‍ വാഹനം ഓടിച്ചയാളുടെ ഭാഗത്തും പരിക്കേറ്റവരുടെ ഭാഗത്തും തെറ്റുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് സാലി മുഹമ്മദ് സായിദിന്റെ കുടുംബം ഈ കേസ് നടത്തിപ്പിന്റെ പവര്‍ ഓഫ് അറ്റോര്‍ണി കുടുംബ സുഹൃത്തായ ലിയാഖത്ത് അലി മുസ്ലിഹുദ്ദീന് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇന്‍ഷൂറന്‍സ് ഡിപ്പാര്‍ട്ടമെന്റില്‍ അഞ്ച് മില്യണ്‍ന്റെ നഷ്ടപരിഹാരത്തിന് വേണ്ടി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.കോടതി ആദ്യ ഘട്ടത്തില്‍ അഞ്ചര ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി വിധിച്ചത്. എന്നാല്‍ ഇതില്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി ലഭിക്കേണ്ട കേസാണെന്ന യാബ് ലീഗല്‍ സര്‍വ്വീസിലെ നിയമവിദഗ്ധരുടെ അഭിപ്രാപ്രകാരം വീണ്ടും വീണ്ടും സിവിലയന്‍ കോടതിയിയെ സമീപിച്ചപ്പോള്‍ നഷ്ടപരിഹാര തുക ഒന്നര മില്യണ്‍ ദിര്‍ഹംസായി അനുവദിക്കുകയായിരുന്നു. ഏകദേശം 2 കോടി 97 ലക്ഷം ഇന്ത്യന്‍ രൂപയോളം വരുന്ന തുകയാണിത്.പലപ്പോഴും ചില മലയാളി നിയമവിദഗ്ധരുടെ അറിവില്ലായ്മ മൂലം മികച്ച തുക നഷ്ടപരിഹാരമായി കോടതിയില്‍ നിന്നും നേടിയെടുക്കാന്‍ സാധിക്കാറില്ലെന്ന് യാബ് ലീഗല്‍ സര്‍വ്വീസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ ഇരുപത്തിയഞ്ച് വര്‍ഷത്തെ നിയമ രംഗത്തെ അനുഭവസമ്പത്ത് മൂലം അനേകം പേര്‍ക്ക് ഏറ്റവും മികച്ച ഇന്‍ഷൂറന്‍സ് തുക നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇതിനായി തന്നെ പല രാജ്യക്കാരും സമീപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികളടക്കമുള്ള മികച്ച നിയമവിദഗ്ധ സംഘമാണ് തന്നെ സഹായിക്കുന്നതെന്നും സലാം പാപ്പിനിശ്ശേരി കൂട്ടിച്ചേര്‍ത്തു.