ബഹ്‌റൈൻ ലുലുവിൽ ‘​മാം​ഗോ മാ​നി​യ’ക്ക് തുടക്കമായി

ബഹ്‌റൈൻ : ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘മാം​ഗോ മാ​നി​യ’ തുടക്കം കുറിച്ചു . തം​കീ​ൻ സി.​ഇ.​ഒ മ​ഹാ അ​ബ്ദു​ൽ ഹ​മീ​ദ് മു​ഫീ​സി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് അ​ട​ക്കം താ​യ്‌​ല​ൻ​ഡ്, ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ൻ​സ്, യെ​മ​ൻ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, യു.​എ​സ്.​എ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും, ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ദനാമാൾ ലുലുവിൽ നടന്ന ചടങ്ങിൽ  പ​ങ്കെ​ടു​ത്തു.യു.​എ​സ്.​എ, ഇ​ന്ത്യ, മ​ലേ​ഷ്യ, താ​യ്‍ല​ൻ​ഡ്, ശ്രീ​ല​ങ്ക, അ​മേ​രി​ക്ക, ഇ​ന്തോ​നേ​ഷ്യ, യ​മ​ൻ, ഫി​ലി​പ്പീ​ൻ​സ് തു​ട​ങ്ങി 15 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 80 ല​ധി​കം ഇ​നം മാ​മ്പ​ഴ​ങ്ങ​ൾ വി​ൽ​പ​ന​ക്കെ​ത്തി​യി​ട്ടു​ണ്ട്.മാ​മ്പ​ഴം മി​ക്സ​ഡ് കേ​ക്കു​ക​ൾ,മാ​മ്പ​ഴ ഐ​സ്ക്രീം, പു​ഡ്ഡി​ങ്, മാം​ഗോ സോ​സ്, മാ​ങ്ങാ വി​ഭ​വ​ങ്ങ​ളു​ടെ നീ​ണ്ട​നി​ര ത​ന്നെ ഉപഭോക്താക്കൾക്കായി ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ ത​രം മാ​ങ്ങാ അ​ച്ചാ​റു​ക​ൾ , ഉ​പ്പി​ലി​ട്ട​ത് എ​ന്നി​വ ക​ണ്ടാ​ൽ ത​ന്നെ വാ​യി​ൽ വെ​ള്ള​മൂ​റും. മാ​മ്പ​ഴം ചേ​ർ​ത്ത ക​റി​ക​ളും, മാ​മ്പ​ഴ പാ​നീ​യ​ങ്ങ​ളും ലഭ്യമാണ് . ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ങ്ങാ​രു​ചി ആ​സ്വ​ദി​ക്കാ​നാ​യി പ്ര​ത്യേ​ക ‘മാം​ഗോ ഡൈ​ൻ-​ഇ​ൻ’ ഏ​രി​യ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ‘​മാം​ഗോ മാ​നി​യ’ മേ​യ് 18 വ​രെ മേ​ള തു​ട​രുമെന്നും , ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച രു​ചി അ​നു​ഭ​വം ന​ൽ​കു​മെ​ന്ന് ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല പ​റ​ഞ്ഞു.