സൗദിയിൽ 1289 പേർക്ക്‌ കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം

റിയാദ്‌ : സൗദി അറേബ്യയിൽ ഇന്ന് 1289 പേർക്ക്‌ കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 18811 ആയി. 16136 പേരാണ്‌ ചികിൽസയിലുള്ളത്‌. പുതുതായി രോഗം കണ്ടെത്തിയവരിൽ 1083 പേരും വിദേശികളാണ്‌. 16% മാത്രമാണ്‌ സൗദി പൗരന്മാരെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ചു പേർകൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 144 ആയി ഉയർന്നു. 2531പേരാണ്‌ ഇതിനകം രോഗമുക്തിനേടിയത്‌. സൗദിയിലെ വിവിധ പ്രവിശ്യകളിലായി 93 പ്രദേശങ്ങളിൽ ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഏറ്റവും കൂടുതൽ കോവിഡ്‌ റിപ്പോർട്ട്‌ ചെയ്തത്‌ മക്കയിലും നിലവിൽ രോഗികൾ കൂടുതൽ ചികിൽസയിൽ ഉള്ളത്‌ മദീനയിലുമാണ്‌. രോഗികളുടെ എണ്ണത്തിൽ ജിദ്ദ, റിയാദ്‌, ദമാം, ഹുഫൂഫ്‌, ജുബൈൽ, ബീഷ്‌, തായിഫ്, അൽ ഖോബാർ, തബുക്ക്‌, ഉനൈസ, ബുറൈദ, യാമ്പു, ദഹ്‌റാൻ‌ എന്നിങ്ങനെയാണ്‌ ക്രമം.