പൊതുമാപ്പ്​: എല്ലാ രാജ്യക്കാരെയും ഇന്നുമുതൽ സ്വീകരിക്കും

കുവൈറ്റ് സിറ്റി : പൊതുമാപ്പ്​ രജിസ്​ട്രേഷന്​ എല്ലാ രാജ്യക്കാരെയും ഞായറാഴ്​ച മുതൽ സ്വീകരിക്കും. കുവൈത്തിലെ വലിയ വിദേശി സമൂഹങ്ങളായ ഫിലിപ്പീൻസ്​, ഇൗജിപ്​ത്​, ബംഗ്ലാദേശ്​, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ രജിസ്​ട്രേഷനാണ്​ ഏപ്രിൽ ഒന്നുമുതൽ 20 വരെ നടന്നത്​. ഒാരോ രാജ്യത്തിനും അഞ്ചുദിവസമാണ്​ അനുവദിച്ചത്. 26 മുതൽ 30 വരെ മറ്റു രാജ്യക്കാർ എന്നായിരുന്നു അറിയിപ്പ്. എന്നാൽ, ഇതുവരെ രജിസ്​​റ്റർ ചെയ്യാത്ത നേരത്തേ പറഞ്ഞ രാജ്യക്കാർക്കും ഇൗ ഘട്ടത്തിൽ രജിസ്​റ്റർ ചെയ്യാം​.പുരുഷന്മാർക്ക്​ ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 250ലെ നഇൗം ബിൻ മസൂദ്​ ബോയ്​സ്​ സ്​കൂൾ എന്നിവിടങ്ങളിലും സ്​ത്രീകൾക്ക്​​ ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുസന്ന ബോയ്സ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 200ലെ റുഫൈദ അൽ അസ്​ലമിയ ഗേൾസ്​ സ്​കൂൾ എന്നീ നാല്​ സെന്ററുകളിലാണ്​ രജിസ്​ട്രേഷൻ ​. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടുവരെയാണ് പ്രവർത്തനസമയം. പൊതുമാപ്പിൽ നാട്ടിൽ പോകുന്നവരുടെ യാത്രാചെലവ്​ കുവൈത്താണ്​ വഹിക്കുന്നത്. പുതിയ വിസയിൽ നിയമാനുസൃതം വീണ്ടും കുവൈത്തിലേക്ക്​ വരാൻ അനുമതിയും നൽകുന്നുണ്ട്​ .