എടപ്പാൾ സ്വദേശി തൂങ്ങിമരിച്ച നിലയിൽ

കുവൈറ്റ് സിറ്റി: മലപ്പുറം എടപ്പാൾ സ്വദേശിയെ കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിലക്കാട് പുളിക്കത്തറ വീട്ടിൽ പ്രകാശൻ (45) ആണ്​ മരിച്ചത്​. ആറു മാസം മുമ്പ് പുതിയ വിസയിൽ കുവൈത്തിൽവന്ന്​ സുഹൃത്തുക്കളോടൊപ്പം സബാഹ് സാലിമിൽ താമസിക്കുകയായിരുന്നു. മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമം കെ.കെ.എം.എ മാഗ്​നറ്റ്​ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്നു. കാർഗോ വിമാനത്തിൽ അയക്കാൻ ഇന്ത്യൻ അധികൃതർ അനുമതി പുനഃസ്ഥാപിച്ചത് ബോഡി നാട്ടിലെത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.