കുവൈറ്റ് സിറ്റി : കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ വെള്ളിയാഴ്ച പത്തുപേർ അറസ്റ്റിലായി. ആറു സ്വദേശികളും നാലു വിദേശികളുമാണ് പിടിയിലായത്. ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ നാലുപേർ വീതവും ജഹ്റ ഗവർണറേറ്റിൽ രണ്ടുപേരുമാണ് അറസ്റ്റിലായത്. അഹ്മദി, മുബാറക് അൽ കബീർ, കാപിറ്റൽ ഗവർണറേറ്റുകളിൽ ആരും പിടിയിലായില്ല. റമദാൻ ഒന്നുമുതൽ കർഫ്യൂ സമയത്തിൽ മാറ്റമുണ്ടായിരുന്നു. വൈകീട്ട് അഞ്ചുമുതൽ രാവിലെ ആറുവരെയുണ്ടായിരുന്നതാണ് വൈകീട്ട് നാലുമണി മുതൽ രാവിലെ എട്ടുവരെയാക്കി നീട്ടിയത്.