കുവൈറ്റ് സിറ്റി: പരിസ്ഥിതി നിയമം കര്‍ശനമാക്കാന്‍ കുവൈറ്റ് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി. പാരിസ്ഥിതിക നിയമലംഘനം വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് എൻവയൺമെന്റ് അതോറിറ്റിയുടെ തീരുമാനം.
പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയാല്‍ 250 ദിനാർ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു .സ്കൂൾ, സർവകലാശാല തുടങ്ങിയ ഇടങ്ങളിൽ പുകവലിച്ചാൽ പിഴയായി 50 ദിനാർ മുതൽ 100 ദിനാർ വരെയും ഈടാക്കും. ശീതകാല ക്യാമ്പുകൾ നടത്തുന്ന പ്രദേശങ്ങളിൽ മാലിന്യം കത്തിക്കാനോ മണ്ണുകുഴിക്കാനോ സിമന്റ് ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കോ അനുമതിയില്ല. പരിസര പ്രദേശങ്ങളിലെ സസ്യങ്ങളും മരങ്ങളും നശിപ്പിച്ചാൽ പിഴ നൽകേണ്ടി വരും.