ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനു സാമൂഹിക വികസന മന്ത്രാലയത്തിന്റെ ആദരം

മനാമ: അന്താരാഷ്‌ട്ര വളണ്ടിയർ ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയം വിവിധ സന്നദ്ധ സംഘടനകളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ഈസ്റ്റ് റിഫ ഷരീഫ അൽ അവാദി യൂത്ത് ആന്റ് ചിൽഡ്രൻ ക്ലബിൽ വെച്ചായിരുന്നു പരിപാടി.ചടങ്ങിൽ വെച്ച് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുള്ള ആദരവ് വകുപ്പ് മന്ത്രി ഉസാമ ബിൻ അഹമ്മദ് ഖലഫ് അൽ അസ്‌ഫൂറിൽ നിന്നും വൈസ് പ്രസിഡന്റ് സുബൈർ എം.എം. ഏറ്റുവാങ്ങി. കേന്ദ്ര സമിതി അംഗം അബ്ദുൽ ഹഖും സന്നിഹിതനായിരുന്നു.